‘സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാർ’; കിം ജോങ് ഉന്നിനോട് ഷി ജിൻപിംഗ്

ത്തരകൊറിയയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് അയച്ച കത്തിൽ പറഞ്ഞു. കിമ്മിനുള്ള ഷിയുടെ കത്ത് ഉദ്ധരിച്ച് ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഉത്തരകൊറിയയുടെ സമീപകാല മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് കെസിഎൻഎ പരാമർശിച്ചില്ല.

Top