ഉത്തരകൊറിയയുടെ ഉപരോധ ലംഘനങ്ങൾ ഗൗരവപൂർവ്വം കൈകാര്യം ചെയ്യുമെന്ന് ചൈന

North Korea

ബെയ്‌ജിംഗ് : ആണവപരീക്ഷണങ്ങളുടെ പേരിൽ അന്തരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്രസഭ ഉത്തരകൊറിയക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ കിം ജോങ് ഭരണകൂടം ലംഘനങ്ങൾ നടത്തുകയാണെങ്കിൽ അതിനെ ഗൗരവപൂർവ്വം കൈകാര്യം ചെയ്യുമെന്ന് ചൈന.

ഉപരോധങ്ങൾ ലംഘിച്ചു ചൈനയും ഉത്തരകൊറിയയും വ്യാപാരം നടത്തിയെന്ന ആരോപണങ്ങൾ ഉന്നയിച്ചു റിപ്പോർട്ട് വന്നതിന് ശേഷമാണ് ചൈനയുടെ പ്രതികരണം. ചൈനീസ് സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികൾ തുടങ്ങിയവയ്ക്ക് അമേരിക്ക ഏകപക്ഷീയ ഉപരോധം ഏർപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ വക്താവ് ജെംഗ് ഷുവാങ് പറഞ്ഞു.

ജപ്പാൻ ആരോപിച്ച ഉപരോധ ലംഘനത്തെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചുവെന്നും. ഷാങ്ങ്ഹായിലെ കിഴക്കൻ ചൈന കടലിൽ 250 കിലോമീറ്റർ (150 മൈൽ) അകലെ ഉത്തരകൊറിയൻ കപ്പൽ ഒരു ചെറിയ കപ്പലിന്റെ കൂടെ ഉണ്ടായിരുന്നുവെന്നും എന്നാൽ ജപ്പാന് രണ്ടാമത്തെ കപ്പൽ ഏത് രാജ്യത്തിന്റേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ചൈന ആരോപിച്ചു.

ഉത്തരകൊറിയക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം വെല്ലുവിളിയായത് ചൈന-ഉത്തരകൊറിയ ബന്ധത്തിനാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഉപരോധത്തെ തുടർന്ന് വൻ തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കിക്കൊണ്ടാണ് യു.എന്‍ ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയത്. ആണവ ആയുധങ്ങളുടെ നിർമ്മാണം കിം ജോങ് ഉൻ ഭരണകൂടം അവസാനിപ്പിക്കണമെന്നാണ് അമേരിക്കൻ നേതൃത്വം ആവശ്യപ്പെടുന്നത്.

കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണ് പാസായത്. എന്നാൽ പിന്നീട് ഇത് പിൻവലിച്ച ചൈന ഉത്തരകൊറിയയുമായി എണ്ണ വ്യാപാരം തുടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെയാണ് ചൈന ഇപ്പോൾ എതിർത്തിരിക്കുന്നത്.

അതേസമയം ഉപരോധം തുടരുകയാണെങ്കിൽ ഉത്തരകൊറിയ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഒരുപക്ഷേ ഉപരോധം യുദ്ധത്തിലേക്ക് നയിക്കുന്നുവെന്നും കിം ജോങ് ഭരണകുടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.Related posts

Back to top