ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണം: ചൈന

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന് ചൈന. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഐക്യം അത്യാവശ്യമാണെന്നും ചൈന ചൂണ്ടികാട്ടി. നേരത്തെ നടന്ന മോദി ഷിജിന്‍പിങ് കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായിരുന്നു.

ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു.അതേസമയം എല്ലാതരം തീവ്രവാദത്തെയും അപലപിക്കുന്നുവെന്നും, ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Top