China contradicts NPT consensus by supplying nuclear reactors to Pakistan: Report

ന്യൂഡല്‍ഹി: ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പ് വച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം തടസ്സപ്പെടുത്തിയ ചൈന പാകിസ്ഥാന് ആണവ റിയാക്ടര്‍ നല്‍കിയതിലൂടെ എന്‍.എസ്.ജി വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആണവായുധ നിയന്ത്രണ വിഭാഗം കണ്ടെത്തി.

പാകിസ്ഥാന്‍ ആണവ നിര്‍വ്യാപന കരാര്‍ ഒപ്പുവച്ചിട്ടില്ല മാത്രമല്ല അന്തര്‍ദേശീയ ആണവ ഊര്‍ജ്ജ വിഭാഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് പാകിസ്ഥാന്‍. അത്തരം ഒരു രാജ്യത്തിന് എന്‍.എസ്.ജി അംഗ രാജ്യമായ ചൈന ആണവ റിയാക്ടറും ഇന്ധനവും അനുബന്ധ ഉപകരണങ്ങളും നല്‍കിയത് എന്‍.എസ്.ജി വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആണവായുധ നിയന്ത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2013 ലാണ് ചസ്മ3 ആണവറിയാക്ടര്‍ നല്‍കാനുള്ള കരാറില്‍ ചൈനയും പാകിസ്ഥാനും ഒപ്പുവച്ചത്. കരാര്‍ പ്രകാരം പാകിസ്ഥാന് ആണവ റിയാക്ടര്‍ കൂടാതെ ആണവ സാമഗ്രികള്‍ നല്‍കാമെന്നും ചൈന സമ്മതിച്ചിരുന്നു.

കരാറിന് അന്തര്‍ദേശീയ ആണവ ഊര്‍ജ്ജ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ് എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാകിസ്ഥാനുമായുള്ള കരാറിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

ചൈന മുമ്പ് രണ്ട് തവണ പാകിസ്ഥാന് ആണവ റിയാക്ടറും അനുബന്ധ ഉപകരണങ്ങളും നല്‍കിയട്ടുണ്ട്. എന്നാല്‍ ഇത് ചൈനയുടെ എന്‍.എസ്.ജി പ്രവേശനത്തിന് മുന്‍പായിരുന്നു.

Top