പിത്തരസത്തിനായി ചൈനയില്‍ അനധികൃത കരടികൃഷി

നനം മുതൽ മരണം വരെ ഒരു കൂടിനുള്ളിൽ തിങ്ങിഞെരുങ്ങി കഴിയുക , ഒന്ന് അനങ്ങാൻ പോലുമാകാതെ . നീണ്ട 30 വർഷങ്ങൾ വരെ അങ്ങനെ ജീവിക്കുന്ന കരടികളാണ് ചൈനയിലുള്ളത് . ഇവയെ ഇങ്ങനെ വളർത്തുന്നതിന്റെ ലക്ഷ്യമോ അവയുടെ പിത്തരസവും .

വിയറ്റ്നാമിലെ അനധികൃത ഫാമിൽ നിന്ന് രണ്ട് കരടികളെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു . ഏകദേശം 17 വർഷമായി അവയെ അവിടെ വളർത്തുന്നുണ്ടായിരുന്നു . കരടിവേട്ട എളുപ്പമല്ലാത്തതിനാലും ഇടയ്ക്ക് നിരോധനം വന്നതിനാലുമാണ് ചൈന ഉൾപ്പെടെ ഇവയെ കൂട്ടിലിട്ടു വളർത്താൻ തുടങ്ങിയത്. ചീഞ്ഞ പച്ചക്കറികൾ മാത്രമാണ് ഇവയ്ക്ക് ഭക്ഷണമായി നൽകുന്നത് .

ദിനംപ്രതിയെന്നോണം ഇവയുടെ പിത്താശയത്തിലെ ‘ഉൽപന്നത്തിന്’ ആവശ്യക്കാരേറുകയും ചെയ്തു. അതോടെ ‘കരടിക്കൃഷി’യും സജീവമായി. പിത്താശയത്തിൽ നിന്നു ലഭിക്കുന്ന വസ്തു ഉണക്കിപ്പൊടിച്ചും ഗുളിക രൂപത്തിലുമൊക്കെയായി വിൽക്കുന്നതാണ് രീതി. കരളിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ദഹനരസമാണ് പിത്താശയത്തിൽ സംഭരിക്കപ്പെടുന്നത്

പ്രത്യേകതരം ട്യൂബുകളിറക്കിയാണ് പിത്താശയത്തിൽ നിന്ന് പിത്തരസം ശേഖരിക്കുന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇത് നടന്നു കൊണ്ടിരിക്കും. ഒടുവിൽ വയസ്സാകുന്നതോടെ കരടികളെ കൊന്നുകളയും

പിത്തരസം വേർതിരിച്ചെടുക്കാൻ രൂപകൽപ്പന ചെയ്ത പ്രത്യേക ട്യൂബുകൾ പിത്താശയത്തിൽ ആവർത്തിച്ച് കുത്തിയതിനെ തുടർന്ന് വിയറ്റ്നാമിൽ നിന്ന് രക്ഷപെടുത്തിയ കരടികൾ അവശനിലയിലായി മാറിയിരുന്നു .മുടി കൊഴിച്ചിൽ മുതൽ അസ്ഥിരോഗങ്ങൾ ഭേദപ്പെടുത്താനും അപസ്മാരത്തിനും വരെ ഇത് ഉത്തമമാണെന്നാണ് അന്ധവിശ്വാസം. ചൈനീസ് പരമ്പരാഗത മരുന്നുകളിലെ പ്രധാന അസംസ്കൃത വസ്തുക്കളിലൊന്നാണിത്. ഓരോ തവണയും കുറഞ്ഞത് 25,000 ഡോളറെങ്കിലും ഒരു കരടിയുടെ പിത്താശയത്തിൽ നിന്നുള്ള ‘രസം’ വിറ്റു ലഭിക്കും

1980 മുതൽ ഇത്തരത്തിൽ കരടികളിൽ നിന്ന് പിത്തരസം ശേഖരിക്കാൻ തുടങ്ങിയിരുന്നു .1992 മുതൽ വിയറ്റ്നാമിൽ ഇത്തരത്തിൽ പിത്തരസം ശേഖരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പക്ഷേ ചൈനയിൽ ഇത് ഇന്നും നിയമപരമായി .കൊറോണയ്ക്ക് ചികിത്സയായി പോലും കരടിയുടെ പിത്തരസം ശുപാർശ ചെയ്തിട്ടുണ്ട്.

 

Top