China urges international community to respect Pakistan’s sovereignty

ബീജിങ്ങ്: താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് പാകിസ്ഥാന്റെ പരമാധികാരത്തെ അന്താരാഷ്ട്ര സമൂഹം ബഹുമാനിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

തീവ്രവാദത്തെ ചെറുക്കാനായി നിരവധി ശ്രമങ്ങള്‍ പാകിസ്ഥാന്‍ നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ അനുരഞ്ജന പ്രക്രിയയിലും പാകിസ്ഥാന്‍ പിന്തുണ നല്‍കിയിരുന്നു. അന്താരാഷ്ട്ര സമൂഹം അത് പൂര്‍ണമായി അംഗീകരിക്കണം. പാകിസ്ഥാനെ പിന്തുണച്ച് കൊണ്ട് ചൈനയുടെ വിദേശകാര്യ വക്താവ് ഹോങ്ങ് ലീ പറഞ്ഞു.

കഴിഞ്ഞ മാസം ബലൂചിസ്ഥാനില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രണമത്തെ പാകിസ്ഥാന്‍ തങ്ങളുടെ പരമാധികാരത്തിലുള്ള കൈകടത്തലാണെന്ന് പറഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലീ.

താലിബാന്‍ നേതാവിനൊപ്പം പാകിസ്ഥാനി ഡ്രൈവറായ മുഹമ്മദ് അസാമും മെയ് 21ന് യു.എസിന്റെ പ്രത്യേക സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു

Top