ക്രിസ്മസ് ആഘോഷത്തിന് നിരോധനം ഏർപ്പെടുത്തി ചൈനീസ് സര്‍വകലാശാല

ബെയ്‌ജിംഗ് : ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി ചൈനീസ് സര്‍വകലാശാല.

ഷെന്‍യാങ് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വകലാശാലയാണ് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമാകാതിരിക്കാനാണ് ക്രിസ്മസ് ആഘോഷം വിലക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

ആദ്യമായാണ് ചൈനയിലെ വിദ്യാഭ്യാസസ്ഥാപനം ക്രിസ്മസ് ആഘോഷം വിലക്കുന്നത്.

Top