ചൈന- യു എ ഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുമായി എത്തിഹാദ് സഹകരിക്കുന്നു

അബുദാബി: എത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പും ജിയാംഗ്‌സു പ്രൊവിന്‍ഷ്യല്‍ ഓവര്‍സീസ് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡും തമ്മില്‍ പങ്കാളിത്തത്തിലേര്‍പ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ത്രിദിന യു എ ഇ സന്ദര്‍ശനത്തിനിടയിലാണ് എത്തിഹാദ് ജിയാംഗ്‌സുവുമായി കരാറില്‍ ഏര്‍പ്പെട്ടത്.

അബുദാബിയിലെ ഖലീഫ തുറമുഖത്ത് വരുന്ന ചൈന – യു എ ഇ ഇന്‍ഡസ്ട്രിയല്‍ കപ്പാസിറ്റി കോ-ഓപ്പറേഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ പാര്‍ക്കുമായി ബന്ധപ്പെട്ടാകും എത്തിഹാദ് ജിയാംഗ്‌സുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ചൈന-യു എ ഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് നടത്തുന്ന കമ്പനികള്‍ക്ക് എയര്‍ ട്രാന്‍സ് പോര്‍ട്ടേഷനുള്‍പ്പെടെയുള്ള ഗതാഗത സേവനങ്ങള്‍ക്കും ചരക്ക് നീക്കത്തിനും എത്തിഹാദ് സഹായം നല്‍കും. ഊര്‍ജ്ജം, അലുമിനിയം, സംസ്‌ക്കരണം,മിഷിണറി, മാനുഫാക്ച്ചറിംഗ്, ലോജിസ്റ്റിക്‌സ്, കെമിക്കല്‍സ്, ഫുഡ് ആന്‍ഡ് ബിവറേജ്‌സ് തുടങ്ങി നിരവധി മേഖലകളില്‍ നിന്നുള്ള കമ്പനികളില്‍ നിന്നാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. പദ്ധതിയുടെ മാര്‍ക്കറ്റിംഗിലും എത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സഹായം നല്‍കും.

Top