ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് നികുതി ; ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന

ബെയ്ജിംങ്ങ്: ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഇനിയും നികുതി ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇനിയും നികുതി കൂട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൈന പ്രതികരിച്ചത്.

Chinese Foreign Ministry spokesman Geng Shuang speaks during a daily briefing at the Ministry of Foreign Affairs office in Beijing, Monday, Sept. 4, 2017. China said U.S. President Donald Trump's threat to cut off trade with countries that deal with North Korea is unacceptable and unfair. Trump said on Twitter on Sunday the United States is considering halting trade with "any country doing business with North Korea." His remarks came after North Korea detonated a thermonuclear device in its sixth and most powerful nuclear test. (AP Photo/Andy Wong)

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തിന് ശേഷം ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്കാണ് ഇത് നയിച്ചത്. ഇതിന് പിന്നാലെയാണ് 15 ശതമാനം കൂട്ടി 25 ശതമാനം ആക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ചൈനയുടെ വ്യാപാരം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതേ രൂപത്തില്‍ തിരിച്ചടിക്കുമെന്നാണ് വിദേശ കാര്യ വക്താവ് ജെങ് ഷുവാങ് പ്രതികരിച്ചത്.

MW-GN626_18trum_20180801190359_ZH

നേരത്തെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചപ്പോള്‍ ചൈനയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. ട്രംപിന്റെ നടപടി രാജ്യത്തെ സാമ്പത്തികരംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്.

Top