സ്‌കൂളുകള്‍ അടുത്തയാഴ്ചയോടെ തുറക്കാനൊരുങ്ങി ചൈന

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച ഒമ്പത് പേര്‍ക്ക് മാത്രമാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഈ ഒമ്പത് പേരും പുറത്തു നിന്ന് വന്നവരാണ്.

നിലവില്‍ ചൈനയിലെ ആശുപത്രികളില്‍ 288 കോവിഡ് രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 361 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്.

മാസ്‌ക് നിര്‍ബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നാണ് വിവരം. കോളേജുകളിലെ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകുമെന്നാണ് റിപ്പോര്‍ട്ട്.

Top