10,000 മീറ്റര്‍ ആഴത്തില്‍ പ്രകൃതിവാതക ഖനനത്തിന് ചൈന

ചൈന: 10,000 മീറ്റര്‍ ആഴത്തില്‍ പ്രകൃതിവാതക ഖനനത്തിന് ചൈന. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ചൈന ഇങ്ങനെ ഒരു ദൗത്യത്തിലേര്‍പ്പെടുന്നത്. ലക്ഷ്യം മറ്റൊന്നുമല്ല പകൃതി വാതകം തിരയുകയാണ് ചൈന. ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പ് ആണ് വ്യാഴാഴ്ച സിച്വാന്‍ പ്രവിശ്യയില്‍ ഷെന്‍ഡി ചുവാന്‍ക് 1 കിണര്‍ കുഴിക്കുന്നത്. 10520 മീറ്റര്‍ താഴ്ചയിലാണ് കുഴിക്കുന്നത്. മേയില്‍ ഷിന്‍ജിയാങിലും സമാനമായ പദ്ധതി ചൈന ആരംഭിച്ചിരുന്നു.

പ്രകൃതിയെ പഠിക്കാനും ഭൂമിയുടെ ആന്തരിക ഭാഗങ്ങളെ കുറിച്ച് പഠിക്കുന്നതിനും സിചുവാനിലെ പദ്ധതി ലക്ഷ്യമിടുന്നുണ്ടെങ്കിലും പ്രധാന ലക്ഷ്യം ആഴത്തിലുള്ള പ്രകൃതി വാതക നിക്ഷേപം കണ്ടെത്തുകയാണ്.

ചൈനയിലെ ഏറ്റവും വലിയ ഷെയ്ല്‍ വാതക (shale gas) നിക്ഷേപമുള്ള സ്ഥലങ്ങളിലൊന്നാണ് സിചുവാന്‍. എന്നാല്‍ ഇവിടുത്തെ പരമാവധി വാതക നിക്ഷേപം കണ്ടെത്താന്‍ ചൈനയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. മലനിരകള്‍ നിറഞ്ഞ ഇവിടുത്തെ ഭൂപ്രകൃതിയാണ് അതിന് വെല്ലുവിളിയാവുന്നത്.

ആഗോള തലത്തിലുള്ള ചൈനയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഊര്‍ജ ക്ഷാമം ഇന്ധനത്തിന്റെ വിലവര്‍ധനവ് തുടങ്ങിയ കാരണങ്ങളാല്‍ ടുത്തകാലത്തായി ഇന്ധനത്തിന്റെ പ്രാദേശിക ഉല്പാദനം പ്രോത്സാഹിപ്പിക്കുകയാണ് ചൈന.

Top