പാക്കിസ്ഥാനില്‍ 100 കോടി ഡോളര്‍ നിക്ഷേപത്തിന് ഒരുങ്ങി ചൈന

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ വികസന പദ്ധതികളില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഒരുങ്ങി ചൈന. ഇസ്ലാമാബാദ് വിമെന്‍സ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍, പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡര്‍ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതേസമയം ചൈന-പാക്ക് സ്വതന്ത്ര വ്യാപാര കരാറിന്റെ രണ്ടാംഘട്ടത്തിന് ഒക്ടോബറോടെ അന്തിമരൂപമാകും. ഇതോടെ പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുന്ന 90 ശതമാനം ഉത്പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതൊടെ പാക്കിസ്ഥാന്റെ കയറ്റുമതി 500 ദശലക്ഷം ഡോളറിലെത്തുമെന്നും ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള വ്യത്യാസം നികത്തുമെന്നും യൂ ജിങ് പറഞ്ഞു.

Top