ആണവോർജ്ജ വിമാനങ്ങൾ നിർമ്മിക്കാന്‍ പദ്ധതി ; ശക്തരാകാൻ ചൈനീസ് സൈന്യം

CHINA

ബെയ്‌ജിംഗ് : ആഗോളതലത്തിൽ രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ശക്തി നൽകാൻ , ആണവോർജ്ജ വിമാനങ്ങൾ നിർമ്മിക്കാനൊരുങ്ങി ചൈനീസ് ഭരണകൂടം. ചൈനീസ് സേന കൂടുതൽ കരുത്താർജിക്കുന്നത് ശത്രു രാജ്യങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തും.

അടുത്ത 7 വർഷത്തിനുള്ളിലാണ് ബെയ്‌ജിംഗ് സ്വന്തമായി ആദ്യത്തെ ആണവോർജ്ജ വിമാനങ്ങൾ നിർമ്മിക്കുമെന്ന് ചൈനീസ് സൈന്യം അറിയിച്ചത്. 2025-ഓടെ കര-നാവിക സേനയ്ക്ക് വേണ്ടി ഒരുക്കാനുള്ള ആയുധ, സാങ്കേതിക വിദ്യകളുടെ പട്ടികയും ചൈനയുടെ കപ്പൽനിർമ്മാണ വ്യവസായ കോർപ്പറേഷൻ വ്യക്തമാക്കി.

ആണവോർജ്ജ വിമാനങ്ങൾ, ആണവ അന്തർവാഹിനികൾ, കടലിൽ ആളില്ലാതെ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനങ്ങൾ തുടങ്ങി ചൈനീസ് സൈന്യത്തിന് ശക്തി പകരുന്ന പുതിയ പദ്ധതികൾ നടപ്പാക്കാൻ വേഗത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതിരോധ കമ്പനി അറിയിച്ചു.

ചൈന പ്രതിരോധത്തിൽ അവതരിപ്പിക്കുന്ന പുതിയ മാറ്റങ്ങൾ ചൈനയുടെ വളർച്ചയെയും സൂചിപ്പിക്കുന്നു. വരും വർഷങ്ങളിൽ ചൈന കൂടുതൽ ശക്തമാകുമെന്നതിന്റെ സൂചനയാണ് ഇതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

Top