കണ്ടൽ ചെടികളുടെ സംരക്ഷണം ലക്ഷ്യമാക്കി മ്യൂസിയം നിർമ്മിക്കാനൊരുങ്ങി ചൈന

mangrove, Museum

ബെയ്‌ജിംഗ് : ചൈന സ്വന്തമായി കണ്ടൽ ചെടികളുടെ മ്യൂസിയം നിർമ്മിക്കുന്നു. ഷീൻജെൻ പ്രവിശ്യയിലാണ് ചൈന കണ്ടൽ മ്യൂസിയം ഒരുക്കുന്നത്. പ്രവിശ്യ വനം വകുപ്പാണ് പുതിയ പദ്ധതിയുടെ വിവരങ്ങൾ അറിയിച്ചത്. സ്റ്റേറ്റ് ഫോറസ്ട്രി അഡ്മിനിസ്ട്രേഷനും ഷീൻജെനിന്റെ മുനിസിപ്പൽ ഗവൺമെന്റും സംയുക്തമായിയാണ് മ്യൂസിയം നിർമ്മിക്കുന്നത്. അടുത്ത വർഷം തന്നെ മ്യൂസിയം തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ പഠനകേന്ദ്രവും,ഗവേഷണ കേന്ദ്രവുമായിരിക്കും ഈ മ്യൂസിയം. കണ്ടൽ ചെടികളെ സംരക്ഷിക്കുന്നതിനുള്ള ചൈനയുടെ നേട്ടങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. രണ്ട് ദശലക്ഷം സന്ദർശകർ മ്യൂസിയം സന്ദർശിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള കണ്ടൽ ചെടികളുടെ പ്രദർശനത്തോടൊപ്പം, മ്യൂസിയത്തിൽ ഒരു ലബോറട്ടറിയും, പ്രഭാഷണങ്ങളും അന്തർദേശീയ സെമിനാറുകളും , സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക മുറികളും ഉണ്ടായിരിക്കും.ശ്രീലങ്ക കഴിഞ്ഞ വർഷം ആദ്യ കണ്ടൽ ചെടികളുടെ മ്യൂസിയം ആരംഭിച്ചിരുന്നു. കണ്ടൽ ചെടികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് മ്യൂസിയം നടത്തുന്നത്.

Top