ചൈന പിടി മുറുക്കുന്നു, ജാക് മായ്ക്ക് കനത്ത നഷ്ടം

ബീജിങ്: ചൈനയിലെ ഏറ്റവും വലിയ പാണക്കാരിൽ ഒരാളും, അലിബാബ ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളുമായ ജാക് മായ്ക്ക് രണ്ട് മാസത്തിനിടെ നഷ്ടമായത് 11 ബില്യൺ ഡോളർ. അതായത് 8,04,72,15,00,000 രൂപ. ചൈനീസ് സർക്കാർ ജാക് മായുടെ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ കനത്ത നഷ്ടം ഉണ്ടായത്. കൊവിഡ് കാലത്ത് വൻ നേട്ടമുണ്ടാക്കിയ കമ്പനികളിൽ ഒന്നാണ് അലിബാബ.

എന്നാൽ അലിബാബ ഗ്രൂപ്പിനും ടെൻസെന്റ് ഹോൾഡിങ്സിനും ഫുഡ് ഡെലിവറി ആപ്പായ മെയ്ത്വാനും എതിരെ ചൈനീസ് സർക്കാർ ആരംഭിച്ച അന്വേഷണം കമ്പനികളെ വളരെയേറെ ബാധിച്ചു. ബ്ലൂംബർഗ് അതിസമ്പന്ന പട്ടിക പ്രകാരം ജാക് മായുടെ ഇപ്പോഴത്തെ ആസ്തി 50.9 ബില്യൺ ഡോളറാണ്. നേരത്തെ ഇത് 11.7 ബില്യൺ ഡോളറായിരുന്നു. നഷ്ടം കനത്തതോടെ അതിസമ്പന്ന പട്ടികയിൽ ഇദ്ദേഹം 25 സ്ഥാനം പുറകിലേക്ക് പോയി.

Top