ചൈന-ടിബറ്റന്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല

ബെയ്ജിംഗ്: ചൈനയില്‍ മലനിരകളെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം.

വൈകിട്ട് അഞ്ചോടെ ചൈനയിലെ പ്രസിദ്ധമായ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം, ചൈന ഭൂകമ്പ നെറ്റ് വര്‍ക്ക് സെന്ററിന്റെ റിക്ടര്‍ സ്‌കെയിലില്‍ ചലനത്തിന്റെ തീവ്രത 7.0 രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വലിയ ചലനം അനുഭവപ്പെട്ട ശേഷം തീവ്രത കുറഞ്ഞ ചലനങ്ങള്‍ പ്രദേശത്തുണ്ടാകുന്നുണ്ട്.

സിച്ചുവാന്‍, ഗാന്‍സു പ്രവിശ്യകളുടെ ഒമ്പതു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സിച്ചുവാന്‍ പ്രവിശ്യ.

Top