ചൈനക്കെതിരെ നടപടി തുടര്‍ന്ന് തായ്‌വാൻ

തായ്‌പേയ്: ചൈനയുടെ ട്രോളറുകളും ബോട്ടുകളും പിടിച്ചെടുത്ത്  തായ്‌വാൻ. സമുദ്രാതിർത്തി ലംഘിച്ച ചൈനയുടെ ബോട്ടുകൾ തായ്‌വാൻ തീരസുരക്ഷാ സേനയാണ് പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന ട്രോളറും ബോട്ടുകളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒരു ട്രോളറും മൂന്ന് ബോട്ടുകളിലുമായി 13 പേരെയും പിടികൂടിയിട്ടുണ്ട്.

തായ്‌വാനിലെ കീലുംഗ് കോസ്റ്റ്ഗാർഡ് വിഭാഗമാണ് ചൈനീസ് ബോട്ടുകൾ പിടിച്ചെടുത്തത്. മുന്നറിയിപ്പ് നൽകിയിട്ടും മടങ്ങിപ്പോകാൻ കൂട്ടാക്കാതിരുന്ന ട്രോളറുകളും ബോട്ടുകളാണ് പിടിച്ചെടുത്തതെന്ന് സേന അറിയിച്ചു. കഴിഞ്ഞ ദിവസം ചൈനയുടെ ഒരു കപ്പൽ തായ് വാൻ സമുദ്രാതിർകത്തി ലംഘിച്ച് 14 നോട്ടിക്കൽ മൈൽ അകത്തേക്ക് കയറി പ്രകോപനം സൃഷ്ടിച്ചിരുന്നു.

ചൈന വലിയ ട്രോളറുകളുപയോഗിച്ച് ചൈനാക്കടലിലെ ഒട്ടുമിക്ക മേഖലകളിലും കടന്നുകയറിയാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതിനെ അന്താരാഷ്ട്ര നിയമലംഘനമായി ചൂണ്ടിക്കാണിച്ചിട്ടും പിന്മാറാൻ ചൈന തയ്യാറായിട്ടില്ല.

Top