വൈറസ് സാന്നിധ്യം; ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി നിര്‍ത്തി ചൈന

ബെയ്ജിംഗ്: ഫ്രോസണ്‍ മത്സ്യപ്പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ചൈന. ഒരാഴ്ചത്തേക്കാണ് നിലവില്‍ ഇറക്കുമതി ‘സസ്പെന്‍ഡ്’ ചെയ്തിരിക്കുന്നത്. ചൈനയിലെ കസ്റ്റംസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മത്സ്യപ്പാക്കറ്റുകളില്‍ മൂന്നെണ്ണത്തില്‍ ജീവനുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യയില്‍ നിന്നുള്ള ഫ്രോസണ്‍ മത്സ്യത്തിന്റെ ഇറക്കുമതിയും ചൈന സമാനമായ രീതിയില്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു.

സെപ്തംബര്‍ വരെ മാത്രം 20 ലക്ഷത്തിലധികം സാമ്പിളുകളാണ് ചൈന ഇത്തരത്തില്‍ പരിശോധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

Top