china supply of nuclear weapons to pakistan pose threat to us india

വാഷിങ്ടന്‍ ; പക്കിസ്ഥാന് ചൈന ആണവായുധങ്ങള്‍ വിതരണം ചെയ്യുന്നതായി പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ മുന്നറിയിപ്പ്. ചൈനയുടെ ഈ നീക്കം യുഎസിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒബാമ ഭരണകൂടത്തെ അറിയിച്ചു.

ദക്ഷിണേഷ്യയില്‍ എവിടെയും ആക്രമണം നടത്താന്‍ പാക്കിസ്ഥാനു ഇതേറെ സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. പാക്കിസ്ഥാന്റെ ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൈന രഹസ്യമായി സഹായിക്കുന്നുണ്ട്.

യുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതു കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഈ വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് കോണ്‍ഗ്രസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ചൈന പാക്കിസ്ഥാന്‍ സൈനിക ബന്ധത്തിനെതിരെ നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവജാഗ്രതയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഈ ബന്ധം ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Top