ചൈനയുടെ സൂപ്പർസോണിക് മിസൈലുകൾ വാങ്ങാൻ ഒരുങ്ങി പാക്കിസ്ഥാൻ

ബെയ്‌ജിങ്‌: ചൈനയുടെ സൂപ്പർ സോണിക് മിസൈലുകൾ വാങ്ങാൻ തയ്യാറെടുത്ത് പാക്കിസ്ഥാൻ. മിസൈല്‍ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഇത്‌ ഇന്ത്യ-റഷ്യയുടെ ബ്രഹ്മോസ് മിസൈലിനെക്കാളും ശക്തമായതായതിനാൽ തന്നെ, ബ്രഹ്മോസിന് ശക്തമായ എതിരാളിയായിരിക്കും.

ഉത്തര ചൈനയിൽ തിങ്കളാഴ്ചയാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. മിസൈലിന്റെ ലോഞ്ച്, പവർ, ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം എന്നിവ പ്രതീക്ഷിച്ച പോലെ തന്നെ പ്രവർത്തിക്കുന്നതിനാൽ തന്നെ പാക്കിസ്ഥാനുമായി കരാറിൽ എത്താന്‍ സാധ്യതയുണ്ട്. ബെയ്‌ജിങിന്റെ ഓൾ വെതർ അല്ലൈയിൽ പാക്കിസ്ഥാനുമായി കരാറിൽ എത്തുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

“എച്ച്ഡി -1 ന്റെ കോർ ഘടകങ്ങൾ പ്രവർത്തന ക്ഷമം ആണെന്ന് ടെസ്റ്റ് ഫ്ലൈറ്റിൽ വ്യക്തമായി. ഇതിന്റെ എയ്റോഡൈനാമിക് ഡിസൈൻ, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ, മൊത്തത്തിലുള്ള ഘടന തുടങ്ങിയവ പ്രവർത്തന ക്ഷമമാണ്” ബീജിങ് അധിഷ്ടിത സൈനിക അനലിസ്റ്റായ വെയ് ഡോങ്ങ്ക്സ് രേഖപ്പെടുത്തി. പുതിയ മിസൈലുകൾ ബ്രഹ്മോസിനെക്കാൾ വിലകുറഞ്ഞതാണെന്നും, അതിലും കാര്യക്ഷമം ആയതിനാൽ തന്നെ, മദ്ധ്യ കിഴക്കൻ രാജ്യങ്ങളും പാക്കിസ്ഥാനും മിസൈൽ വാങ്ങുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വെയ് കൂട്ടിച്ചേർത്തു.

വലിയ ഷിപ്പുകൾക്കും അതുപോലെ തന്നെ കരയിലെ വലിയ ടാർഗറ്റുകൾക്കും എതിരായി ഉപയോഗിക്കാൻ കഴിയുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ് മിസൈൽ. 300 കിലോമീറ്ററാണ് ഈ മിസൈലിന്റെ റേഞ്ച്. ഷിപ്പുകളിലും മുങ്ങി കപ്പലുകളിലും എയർക്രാഫ്റ്റുകളിലും കരയിലെ വാഹനങ്ങളിലും ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തരം മിസൈലുകളാണ് ഇവ. 2001 ജൂണിലും 2002 ഏപ്രിലിലും മിസൈലിന്റെ പരീക്ഷണ പറക്കൽ നടത്തൊട്ടിയിരുന്നു. രണ്ടു തവണയും മിഷൻറെ എല്ലാ ലക്ഷ്യങ്ങളും ഈ മിസൈലുകൾ പൂർത്തിയാക്കിയിരുന്നു.
ഡിഫെൻസ് റിസർച്ച് ആൻഡ് ഡിവെലപ്‌മെന്റ് ഓർഗനൈസെഷനും റഷ്യയുടെ എൻ. പി. ഓ. എം-വും സംയുക്തമായിയാണ് ബ്രഹ്മോസ് വികസിപ്പിച്ചെടുത്തത്.

Top