പ്രകൃതിയെ പഠിക്കാൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ വിജയകരമായി പരീക്ഷിച്ചു ചൈന

ബെയ്‌ജിംഗ് : റിമോട്ട് സെൻസിംഗ് ഉപഗ്രഹ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ചൈന.

ചൊവ്വാഴ്ചയാണ് പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ സൂക്ഷ്‌മ പരിശോധന നടത്തുന്നതിന് ഉപഗ്രഹങ്ങളെ ചൈന വിക്ഷേപിച്ചത്.

ലോങ് മാർച്ചിലെ റോക്കറ്റ് കുടുംബത്തിന്റെ 260-ാം മത് പദ്ധതിയായിരുന്നു പുതിയ പരീക്ഷണം.

തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ സിചാങ് സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ലോങ് മാർച്ച് -2 സി കാരിയർ റോക്കറ്റ് വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ പ്രവേശിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുവെന്ന അധികൃതർ വ്യക്തമാക്കിയിട്ടില്ല.

യുവാൻ -30 പദ്ധതിയുടെ മൂന്നാമത്തെ ബാച്ചിലെ ഉപഗ്രഹങ്ങൾ വൈദ്യുതകാന്തിക പരിസ്ഥിതി നിരീക്ഷണങ്ങളും മറ്റ് പരീക്ഷണങ്ങളും നടത്തും.

ഭൂമിയിൽ ഏതൊരാളുടെയും സ്ഥലത്തിന്റെയും വസ്തുവിന്റെയും സ്ഥാനം കൃത്യമായി നിർണ്ണയിക്കുന്നതിനും , ഭൂമിയുടെ ഉപഗ്രഹ ചിത്രമെടുത്ത് അതിൽ നിന്നും അനവധി കാര്യങ്ങൾ മനസ്സിലാക്കുന്നതിനുമാണ് സെൻസർ സാങ്കേതികവിദ്യകളിൽ ഒന്നായ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് പ്രതിഫലിക്കുന്ന ഊർജ്ജത്തെ കണ്ടെത്തുന്നതിലൂടെ വിവരങ്ങൾ ശേഖരിക്കും.

Top