കപ്പലില്‍ നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന

ബെയ്ജിങ്: കപ്പലില്‍ നിന്ന് വിജയകരമായി ‘ലോങ് മാര്‍ച്ച് 11’ റോക്കറ്റ് വിക്ഷേപിച്ച് ചൈന. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന ടെക്നോളജി കമ്പനിയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇവയില്‍ രണ്ടെണ്ണം.

സമുദ്രോപരിതലത്തിലെ കാറ്റിനെ നിരീക്ഷിച്ച് ചുഴലിക്കൊടുങ്കാറ്റ് സാധ്യത കണ്ടെത്താനുള്ള ഉപഗ്രഹവും ഇതിലുണ്ട്.

2030 ഓടെ ലോകത്തെ ബഹിരാകാശ ശക്തിയായി മാറുകയെന്നതാണ് ചൈനയുടെ ലക്ഷ്യം. അടുത്ത വര്‍ഷത്തോടെ മനുഷ്യര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന സ്പേസ് സ്റ്റേഷന്‍ നിര്‍മിക്കാനുള്ള പദ്ധതിയും ചൈനയ്ക്കുണ്ട്.

Top