ചൈനയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ഹോങ്കോംഗ്: ചൈനയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ആറു വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്.

തിങ്കളാഴ്ച ഹുബീ പ്രവിശ്യയിലെ എന്‍ഷി സിറ്റിയിലുള്ള ചവോയാംഗ്‌പോ എലമെന്ററി സ്‌കൂളിലായിരുന്നു ആക്രമണം ഉണ്ടായത്.

കുട്ടികള്‍ സ്‌കൂളിലേക്കു വരുമ്പോഴായിരുന്നു സംഭവം. നാല്‍പതുകാരനായ യു എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Top