രണ്ട് രാജ്യങ്ങളിൽ നിന്നും പന്നികളെ ഇറക്കുമതി ചെയ്യുന്നത് താൽക്കാലികമായി നിർത്തി വെച്ച്‌ ചൈന

pigs

ബീജിങ്: ജപ്പാനിൽ നിന്നും ചൈനയിൽ നിന്നും പന്നികളെ ഇറക്കുമതി ചെയ്യുന്നത് താൽക്കാലികമായി നിർത്തി വെച്ച്‌ ചൈന. ആഫ്രിക്കൻ പന്നി പനി ഈ പ്രദേശങ്ങളിൽ സ്ഥിരമായി കണ്ടു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ജനറൽ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസാണ് ഈ കാര്യം പുറത്തു വിട്ടത്. ബൾഗേറിയയിൽ നിന്നുള്ള ഇറക്കുമതി തിങ്കളാഴ്ച നിർത്തിയതിനു പിന്നാലെയാണ് ഇപ്പോൾ ജപ്പാന്റെയും ഇറക്കുമതി നിരോധിക്കുന്നത്.

ചൈനയാണ് ലോകത്തെ ഏറ്റവും വലിയ പന്നി ഉത്പാദകർ. ഓഗസ്റ്റ് ആദ്യം ഉണ്ടായ പന്നി പനി വാർത്തയോട് കൂടി, ജീവനുള്ള പന്നികളെ പോലും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ കൊടിയ വൈറസ് പടരാതെ സൂക്ഷിക്കുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം. ഈ സെപ്റ്റംബറിൽ ബെൽജിയത്തിൽ രണ്ട് സ്ഥലങ്ങളിൽ ആഫ്രിക്കൻ പന്നി പനികൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോട് കൂടിയാണ് ചൈന ബെൽജിയത്തിൽ നിന്നുള്ള ഇറക്കുമതിയും നിർത്തുന്നത്. വീ ചാറ്റിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ഈ വിവരം ചൈന അറിയിച്ചത്.

ഇതിനൊപ്പം ഇരു രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്തതും ചെയ്യാൻ ഉദ്ദേശിക്കുന്നതായ എല്ലാം തിരിച്ചയ്ക്കാൻ ചൈന നിർദേശം നൽകിയിട്ടുണ്ട്.

Top