ചൈനയില്‍ നിന്ന് ശുഭ സൂചനകള്‍; ഹുബെയില്‍ നിന്ന് ആഭ്യന്തര സര്‍വീസ് ആരംഭിച്ചു

ബെയ്ജിങ്: പ്രാരംഭകേന്ദ്രമായ ചൈനയില്‍ കോവിഡ്19 ഭീതിയൊഴിയുന്നതായി ശുഭ സൂചന. ഹുബെയില്‍നിന്നും ചൈന ആഭ്യന്തര വിമാന സര്‍വിസുകള്‍ ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വുഹാനില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ പുഃനരാരംഭിച്ചിട്ടില്ല. പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയും മരണ നിരക്ക് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തുടങ്ങിയത്.

ഏപ്രില്‍ എട്ട് മുതല്‍ വുഹാനില്‍നിന്നും വിമാനസര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പല മേഖലയിലെയും ലോക്ഡൗണിലും ഇളവ് വരുത്തിയിട്ടുണ്ട്. ചൈനയില്‍ 3,300 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇന്ന് 45 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സ്‌പെയിനിലും അമേരിക്കയിലും ഇറ്റലിയിലും കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്.

Top