China slams ‘provocative’ US sail-by in South China Sea

ബീജിങ്ങ്: ദക്ഷിണ ചൈനക്കടലിലൂടെ യു.എസ് യുദ്ധക്കപ്പല്‍ സഞ്ചരിച്ചത് ഗൗരവമായ അനധികൃത പ്രവര്‍ത്തിയാണെന്നും അമേരിക്ക മനപൂര്‍വം പ്രകോപനമുണ്ടാക്കുകയാണെന്നും ചൈന.

ചൈനയുടെ ഭാഗമായ പാരാസെല്‍ ദ്വീപുകളില്‍ പ്രവേശിച്ച യു.എസ് കപ്പലിന് ചൈനീസ് നാവികസേന മുന്നറിയിപ്പ് നല്‍കിയതായി ചൈനീസ് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

യു.എസിന്റെ നടപടി ചൈനയുടെ പരമാധികാരവും സുരക്ഷാ താല്‍പര്യവും ലംഘിക്കുന്നതാണന്ന് വിദേശകാര്യമന്ത്രാലയവും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദ്വീപിന് അരികിലേക്ക് യു.എസ്.എസ് ഡെകാറ്റര്‍ എന്ന യുദ്ധക്കപ്പല്‍ അയച്ചിരുന്നു എന്നും എന്നാല്‍ ചൈനയുടെ പ്രദേശത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. ചൈനയ്ക്ക് ദക്ഷിണ ചൈന കടലില്‍ അവകാശമുന്നയിക്കാന്‍ ഒരടിസ്ഥാനവുമില്ലെന്ന അന്താരാഷ്ട്ര കോടതി വിധി വന്നതിനു ശേഷം യു.എസ് നടത്തുന്ന ആദ്യ നീക്കമാണിത്.

ഫിലിപ്പീന്‍സും ദ്വീപില്‍ അവകാശം ഉന്നയിക്കുന്നുണ്ട്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യുട്ടേറേറ്റ് നാലുദിവസത്തെ ചൈനീസ് സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങിയതിനു പിന്നാലെയാണ് യു.എസിന്റെ നടപടി . നീണ്ട നാളത്തെ സഖ്യകക്ഷിയായിരുന്ന അമേരിക്കയെ തഴഞ്ഞാണ് ചൈനയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഫിലിപ്പീന്‍സ് തീരുമാനിച്ചത്.

Top