ഇത്തവണ വേനലില്‍ ചൈനയില്‍ റെക്കോര്‍ഡ് ചൂടെന്ന് പഠനങ്ങള്‍

CHINA

ബീജിംഗ്: 1961 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും തീവ്രമായ ചൂടാണ് ചൈനയില്‍ ഈ വര്‍ഷത്തേതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 22 ഡിഗ്രി സെല്‍ഷ്യസാണ് ഈ വര്‍ഷത്തെ ശരാശരി ചൂട് പ്രതീക്ഷിക്കുന്നത്. 55 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ചൂട് കണക്കാക്കിയതില്‍ 26 ആണ് ഇതുവരെ രേഖപ്പെടുത്തിയ കൂടിയ ചൂട്.

ആഗസ്റ്റിലെ ശരാശരി ചൂട് 22.2 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ 1.2 ഡിഗ്രി കൂടുതലാണിത്. ജിലിന്‍, ലയനോണിംഗ്, മംഗോളിയ, സിചുവാന്‍, ഹുബേയ്, ഷാഗ്‌ഡോഗ് പ്രവിശ്യകളാണ് ഏറ്റവുമധികം ചൂട് പ്രതീക്ഷിക്കുന്ന പ്രദേശങ്ങള്‍.

രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ അപകടകരമായ രീതിയില്‍ കാലാവസ്ഥാ മാറ്റം സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ ചൈനീസ് സമ്പത്ത് വ്യവസ്ഥ വളരെ ആശങ്കയോടെയാണ് ഈ കാലാവസ്ഥ മാറ്റത്തെ നോക്കിക്കാണുന്നത്‌.

Top