‘ചൈന എല്ലാം കാണുന്നുണ്ട്; ഈ നിരീക്ഷണം തുടരും’; ചൈനീസ് പ്രസിഡന്റ്

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ പ്രതികരിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ്. ചൈന എല്ലാം കാണുന്നുണ്ടെന്നും ഈ നിരീക്ഷണം തുടരുമെന്നും ഷീ ജിംഗ് പിങ് പറഞ്ഞു. ഇന്നലെ രാത്രിയാണ് പെലോസിയും സംഘവം തായ്വാനിലെത്തിയത്. ഇന്ന് തായ്വാനീസ് പ്രസിഡന്റുമായി ചർച്ചകൾ നടത്തിയിരുന്നു. തായ്വാനിലെ ജനങ്ങളുടെ വിജയം ലോകത്തെ കാണിക്കണം. തായ്വാന്റെ സുരക്ഷയ്ക്ക് യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ ജനാധിപത്യവാദികളാകാനുള്ള തായ്വാനീസുകളുടെ ധൈര്യം ലോകത്തിന് മുന്നിൽ കൊണ്ടു വരണമെന്നുമാണ് നാൻസി പെലോസി പറഞ്ഞത്.

തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെന്നുമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെലോസി. തന്റെ സന്ദർശനം മറ്റ് സന്ദർശനങ്ങളിലേക്ക് നയിക്കുമെന്നും പെലോസി പറഞ്ഞു. അതേസമയം പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്വാൻ സൈനിക ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. തായ്വാനൊപ്പം എല്ലായ്‌പ്പോഴും നിൽക്കുമെന്ന് പെലോസി വാഗ്ദാനം നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ചെറിയ പ്രകോപനം പോലും ഞങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്നും ഷീ ജിംഗ് പിങ് വ്യക്തമാക്കി. പെലോസിയുടെ തായ്വാൻ സന്ദർശനത്തെ ചൈനീസ് സ്‌റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി അപലപിച്ചു. നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം ചൈനയുടെ പരമാധികാരത്തെ ലംഘിക്കുന്നതെന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു. ചൈനയുടെ വികസനത്തെ അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്ന് വാങ് യി അമേരിക്കയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

Top