വെല്ലുവിളികൾ നിലനിൽക്കുന്നു , തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ചൈന

ബെയ്‌ജിങ്‌ : വെല്ലുവിളികൾ നിലനിൽക്കുമ്പോഴും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ചൈന.

സെപ്തംബർ അവസാനത്തോടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.95 ശതമാനത്തിൽ എത്തിയിരിക്കുന്നു.

എന്നാൽ, തൊഴിൽ രംഗത്ത് ഇപ്പോഴും കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ചൈനീസ് തൊഴിൽ മന്ത്രാലയം വ്യകത്മാക്കി.

ജനുവരി മുതൽ സെപ്തംബർ വരെ ചൈനയിൽ 10.97 മില്യൺ പുതിയ തൊഴിലുകൾ സൃഷ്ടിച്ചതായി മനുഷ്യാവകാശ സാമൂഹികസുരക്ഷാ മന്ത്രാലയവും അറിയിച്ചു.

“തൊഴിലാളികളെ പൂർണമായി നിലനിർത്തുന്നത് വലിയ സമ്മർദങ്ങൾക്ക് വഴിവെക്കുന്നുവെന്ന്” തൊഴിൽ മന്ത്രാലയത്തിന്റെ തലവനായ യിൻ വെയ്മിൻ പറഞ്ഞു.

ഓരോ വർഷവും 15 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഓരോ വർഷവും 8 മില്ല്യൻ പുതിയ യൂണിവേഴ്സിറ്റി ബിരുദധാരികൾ ജോലിയിൽ പ്രവേശിക്കുന്നുവെന്നും ചൈന വ്യക്തമാക്കി.

2015 മുതൽ 2020 വരെയുള്ള കാലയളവിൽ ജിഡിപിയുടെ ഓരോ ശതമാനം വർദ്ധനവ് 1.8 ദശലക്ഷം പുതിയ തൊഴിലുകളുമായി തുല്യമായിരിക്കുമെന്ന് യാൻ പറഞ്ഞു.

റിപ്പോർട്ട് : രേഷ്മ പി.എം

Top