റഷ്യക്കെതിരെ പാശ്ചത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധത്തില്‍ ചേരില്ലെന്ന് ചൈന

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരെ പാശ്ചത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധത്തില്‍ ചേരില്ലെന്ന് ചൈന. യുക്രൈന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയ്യാറല്ലെന്ന് ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉപരോധങ്ങളാണ് റഷ്യക്കെതിരെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുതെന്ന് ചൈന ആവര്‍ത്തിച്ചു.

”സാമ്പത്തിക ഉപരോധങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ഇവയെ അംഗീകരിക്കുന്നില്ല, പ്രത്യേകിച്ച് ഏകപക്ഷീയമായി ആരംഭിച്ച ഉപരോധങ്ങള്‍ നിയമപരമായ കാരണങ്ങളില്ലാത്തതിനാല്‍ അംഗീകരിക്കാനാവില്ല” ചൈന ബാങ്കിങ് ആന്‍ഡ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ഗ്വുഓ ഷൂഖിങ് പറഞ്ഞു. അത്തരം ഉപരോധങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കില്ല. പ്രധാനപ്പെട്ട കക്ഷികളുമായി സാമ്പത്തിക വ്യാപാര വിനിമയങ്ങള്‍ നിലനിര്‍ത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റഷ്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 146.9 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ഓയില്‍, ഗ്യാസ്, കല്‍ക്കരി, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവരുടെ വ്യാപാരത്തില്‍ വലിയ പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്.

Top