ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി ചൈനീസ് സര്‍ക്കാര്‍

ബെയ്ജിങ്: ചൈനയില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റം.

ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തു.

ദേശീയ ഗാനത്തെ അപമാനിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയത് ദേശീയവാദികളുടെ നിരന്തരമായുള്ള അഭ്യര്‍ത്ഥന മാനിച്ചാണ്.

ചൈനയില്‍ ദേശീയ പതാകയെ പൊതു മധ്യത്തില്‍ അപമാനിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഇതിനായി രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി.

പൊതുമധ്യത്തില്‍ ദേശീയ ഗാനത്തെ ഗൗരവമായി അപമാനിക്കുന്നവര്‍ക്കാണ് കടുത്ത ശിക്ഷ നൽകുന്നത്.

ചൈനയെ ശക്തമായ രാജ്യമായി മുന്നോട്ടു നയിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഒട്ടേറെ ഭരണപരമായ മാറ്റങ്ങളാണ് ഷീ രണ്ടാം വരവിനോടനുബന്ധിച്ച് നടപ്പില്‍ വരുത്തുന്നത്.

Top