ഭീതിപരത്തി കൊറോണ; ലക്ഷണത്തിന് മുന്നേ പടരുന്നു

ബീജിംങ്: കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു.

വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്.

Top