ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യമെന്ന് ചൈന

ബെയ്ജിങ്: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചെന്ന് ചൈന. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ചൈനീസ് നഗരമായ ഷെന്‍സെഹ്നിലെ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

കോഴിയിറച്ചിയുടെ ഉപരിതലത്തില്‍ നിന്നെടുത്ത സാമ്പിളിലാണ് വൈറസ് സാന്നിധ്യം കണ്ടത്. പ്രസ്താവനയില്‍ നല്‍കിയിട്ടുളള രജിസ്ട്രേഷന്‍ നമ്പര്‍ പ്രകാരം സാന്റ കാതറിനയിലുളള ഒറോറ അലിമെന്റോസ് പ്ലാന്റില്‍ നിന്നാണ് കോഴിയിറച്ചി എത്തിയിരിക്കുന്നത്. ഉല്പന്നവുമായി സമ്പര്‍ക്കമുണ്ടായിട്ടുളളവരെയെല്ലാം പരിശോധന നടത്തിയെങ്കിലും എല്ലാവരുടേയും ഫലം നെഗറ്റീവാണ്.

Top