ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ ആണവ വെല്ലുവിളികളുള്‍പ്പെടെ ഷി ചിന്‍പിങ്ങുമായി ചര്‍ച്ച ചെയ്യും

ബീജിംങ് : ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍.

ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി നടത്തുന്ന ചൈനാ സന്ദര്‍ശനമാണിത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍, ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ട്രംപ് ചെനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തും.

ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്ങുമായും ട്രംപ് ഇന്ന് കൂടികാഴ്ച നടത്തും.

ത്രിദിന സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് വന്‍ സ്വീകരണമാണ് ചൈന നല്‍കിയത്.

ചൈനയില്‍ എത്തിയ ട്രംപിനെയും ഭാര്യ മെലനിയെയും സ്വീകരിക്കാന്‍ ഷി ചിന്‍പിങ്ങും ഭാര്യ പെങ് ലിയുവാനും എത്തിയിരുന്നു.

Top