China repeats warning ahead of Dalai Lama’s Arunachal visit

ബെയ്ജിങ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതില്‍നിന്നു വിലക്കണമെന്ന് ഇന്ത്യക്ക് വീണ്ടും ചൈനയുടെ താക്കീത്.

തെക്കന്‍ ടിബറ്റിന്റെ ഭാഗമായ അരുണാചലില്‍ എത്തുന്നുതിനാണ് ചൈന എതിര്‍പ്പുന്നയിക്കുന്നത്. നാലാം തീയതി മുതല്‍ 13 വരെയാണ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം.

ഇന്ത്യ – ചൈന അതിര്‍ത്തിയുടെ തെക്കന്‍ ഭാഗത്തെക്കുറിച്ചുള്ള തങ്ങളുടെ തീരുമാനം വ്യക്തവും തീര്‍ച്ചയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലൂ കാങ് പറഞ്ഞു. വീണ്ടും ദലൈലാമയെ അരുണാചല്‍ പ്രദേശിലേക്കു ക്ഷണിക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ വിള്ളലുകളുണ്ടാകുമെന്നും ലൂ അറിയിച്ചു.

ദലൈലാമയും സംഘവും ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെക്കാലമായി ഏര്‍പ്പെടുകയാണെന്നും ഇതിനെക്കുറിച്ച് ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ടെന്നും ലൂ പറഞ്ഞു.

ഈ മാസം രണ്ടാംതവണയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ചൈന ഇന്ത്യക്ക് താക്കീതു നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം യു.എസ്. അംബാസിഡറായിരുന്ന റിച്ചാഡ് വര്‍മയുടെ അരുണാചല്‍ സന്ദര്‍ശനവും ചൈന എതിര്‍ത്തിരുന്നു.

Top