ചൈനയ്‌ക്ക് പ്രായമേറുന്നു ; മൂന്ന് പതിറ്റാണ്ടിനുള്ളിൽ വാര്‍ദ്ധക്യത്തിൽ എത്തുന്നത് 30% ജനങ്ങൾ

ബെയ്ജിങ് : ചൈന പ്രായാധിക്യമുള്ളവരുടെ രാജ്യമായി വളരുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്.

അടുത്ത മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിൽ 30 ശതമാനമോ അതിൽ കൂടുതലോ ജനങ്ങൾ 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

‘ഹൈപ്പർ എയ്‌ജ്ഡ് സൊസൈറ്റി’ എന്ന പ്രയോഗം ജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സിനു മുകളിലുള്ള രാജ്യങ്ങളെ സൂചിപ്പിക്കുന്നതിന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഉപയോഗിക്കുന്നതാണ്.

ചൈനയിലെ ജനങ്ങളുടെ ആയുസ് കണക്കാക്കി പ്രായമായവരുടെ കുട്ടികൾ മാതാപിതാക്കളെ നോക്കാനായി കൂടുതൽ സമയവും പണവും ചിലവഴിക്കേണ്ടി വരുമെന്ന് പഠനത്തിൽ പറയുന്നു. ഒരു പക്ഷെ അത് 20 വർഷത്തിൽ കുടുതലാകാം.

അടുത്ത ഇരുപത് വർഷത്തിൽ ചൈനയിലെ 300 മില്യണിലധികം ജനങ്ങൾ വാര്‍ദ്ധക്യത്തിലേക്ക് എത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് മാനേജ്മെൻറിൽ നിന്നുള്ള നിംഗ് സിയാങ്ഡോങ് സർക്കാർ വെബ്സൈറ്റായ china.org.cnൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വികസനത്തിന്റെ പാതയിൽ കുതിക്കുന്ന ചൈനയ്‌ക്ക് വലിയൊരു വെല്ലുവിളിയാണ് പുതിയ പഠന റിപ്പോർട്ട്.

പ്രായാധിക്യമുള്ളവരുടെ രാജ്യമായി ചൈന മാറുകയാണെങ്കിൽ ലോക രാജ്യങ്ങൾക്ക് ചൈനയെ തകർക്കാൻ ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും അത്.

റിപ്പോർട്ട് : രേഷ്മ പി .എം

Top