ചൈന അധിനിവേശത്തിനൊരുങ്ങുന്നു; ആശങ്കയറിയിച്ച് തയ്‌വാന്‍

യ്‌വാനെ ചുറ്റി ചൈന സൈനികാഭ്യാസം തുടരുന്നത് രാജ്യത്ത് കടന്നുകയറാനുള്ള നീക്കത്തിന്റെ മുന്നോടിയായെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു. ഏഷ്യ-പസഫിക് മേഖലയിലെ തല്‍സ്ഥിതി മാറ്റാനാണ് ചൈനയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

യുഎസ് ജനപ്രതിനിധിസഭ സ്പീക്കന്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ രാജ്യത്തെ ചുറ്റി ചൈന സൈനികാഭ്യാസം ആരംഭിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ വരെ ചൈന പ്രയോഗിച്ചുവെന്നാണ് തയ്‌വാന്‍ ആരോപിച്ചത്.

സൈനികാഭ്യാസത്തിനും മിസൈല്‍ പ്രയോഗത്തിനും പുറമേ സൈബര്‍ അറ്റാക്കുകളും വ്യാജപ്രചാരണങ്ങളും സാമ്പത്തിക ആക്രമണങ്ങളും ചൈന നടത്തുന്നുണ്ട്. തയ്‌വാനിലെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് ചൈനയുടെ ശ്രമമെന്നും വു പറഞ്ഞു. ചൈനയുടെ സൈനികാഭ്യാസം തിങ്കളാഴ്ചയും തുടര്‍ന്നതിനേയും വു കുറ്റപ്പെടുത്തി.

‘സൈനികാഭ്യാസം ഒരുദിവസം നേരത്തെ അവസാനിപ്പിക്കുമെന്നായിരുന്നു ചൈന നേരത്തെ പറഞ്ഞതെങ്കിലും ഇപ്പോഴും തുടരുകയാണ്. ഇതിലൂടെ തിരക്കേറിയ സമുദ്ര-വായു മേഖലയെ ആണ് ചൈന തടസ്സപ്പെടുത്തുന്നത്. തയ്‌വാന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ്. രാജ്യത്തിന് ചുറ്റുമുള്ള സമുദ്രമേഖലയും ഏഷ്യ-പസഫിക് മേഖലയും അധീനപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. തയ്‌വാന്‍ കടലിടുക്കിലെയും മുഴുവന്‍ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാര്‍ത്ഥ ഉദ്ദേശം’ വു പറഞ്ഞു.

Top