തായ്‌വാന് ആയുധ വില്‍പന നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന

ബെയ്ജിങ്: അമേരിക്കൻ ആയുധ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ചൈന. തായ്‌വാനുമായി ഇടപാടുകൾ നടത്തുന്ന ആയുധകമ്പനികൾക്കാണ് ചൈന ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ലോക്ഹീഡ് മാർട്ടിൻ പോലുള്ള അമേരിക്കൻ ആയുധ കമ്പനികൾ കോടി കണക്കിന് രൂപയുടെ ആയുധ ഇടപാടാണ് തായ്‌വാനുമായി നടത്തുന്നത്.

1949 മുതൽ ശത്രുതയിൽ ഇരിക്കുന്ന രാജ്യങ്ങൾ ആണ് തായ്‌വാനും ചൈനയും. തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ഇത് തായ്‌വാൻ അംഗീകരിക്കാൻ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ തായ്‌വാനെതിരെ ചൈന സൈനിക നീക്കം നടത്താനൊരുങ്ങി ഇരിക്കുന്ന സാഹചര്യത്തിലാണ് തായ്‌വാൻ കോടികളുടെ ആയുധ ഇടപാട് അമേരിക്കയായി നടത്തുന്നത്. ഇത് തങ്ങൾക്ക് തിരിച്ചടിയാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അമേരിക്കക്കെതിരെ ചൈന ഇപ്പോൾ ഇങ്ങനെയൊരു നീക്കതിനൊരുങ്ങുന്നത്. ഒപ്പം അമേരിക്കയായുള്ള തായ്‌വാൻറെ ബന്ധം ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നതും.

Top