ബഹിരാകാശത്ത് ചരിത്ര നേട്ടത്തിനൊരുങ്ങി ചൈന

ചൈന : ചരിത്ര നേട്ടവുമായി ചൈന വീണ്ടും. ചന്ദ്രനിൽ നിന്നുള്ള രണ്ട് കിലോ പാറകളുമായി ചൈനീസ് കാപ്സ്യൂൾ ഭൂമിയിലേക്ക് പുറപ്പെട്ടു. ചന്ദ്രനിൽ നിന്നു ശേഖരിച്ച അമൂല്യ വസ്തുക്കങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ചൈനീസ് പ്രദേശത്ത് തന്നെ ലാൻഡ് ചെയ്യും. ചൈനീസ് ബഹിരാകാശ ഗവേഷകരും ഒപ്പം ലോകവും ഈ ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണ്.ചന്ദ്രനിൽ നിന്നെത്തുന്ന കാപ്സ്യൂൾ വടക്കൻ ചൈനയിൽ പാരച്യൂട്ട് വഴിയാണ് ലാൻഡ് ചെയ്യുക.

1976 ൽ സോവിയറ്റ് യൂണിയന്റെ ലൂണ 24 പേടകത്തിന് ശേഷം ആദ്യമായാണ് ചന്ദ്രനിൽ നിന്നൊരു പേടകം തിരികെ ഭൂമിയിലേക്ക് വസ്തുക്കളുമായി വരുന്നത്. ഒരുപക്ഷേ ചന്ദ്രന്റെ ചരിത്രത്തെക്കുറിച്ചും സൗരയൂഥത്തിലെ മറ്റ് വസ്തുക്കളുടെയും ഉൾക്കാഴ്ചകൾ മനസ്സിലാക്കാൻ ഇതുവഴി സാധിച്ചേക്കാം.ബഹിരാകാശ കാപ്സ്യൂൾ ഒരാഴ്ചയോളം ചന്ദ്രനെ പരിക്രമണം ചെയ്ത ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചത്. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ചന്ദ്രനിൽ നിന്ന് ഒരു പേടകം ഭൂമിയിലേക്ക് തിരികെ വരുന്നത്.

Top