തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാര്‍;യുഎസ് കമ്പനികളെ വിരട്ടി ചൈന

ബെയ്ജിംഗ്: തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കാനുളള കരാറില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ യുഎസിന്റെ പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ചൈന. തായ്‌വാനുമായി നടത്താനിരിക്കുന്ന ആയുധ കച്ചവടത്തില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്ന് നേരത്തെ ഷീ ജിങ്പിങ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ടാങ്കുകളും വ്യോമ പ്രതിരോധ മിസൈലുകളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടെ തായ്‌വാന് 2.2 ബില്യണ്‍ ഡോളര്‍ മൂല്യമുളള ആയുധങ്ങള്‍ വില്‍ക്കാനാണ് യുഎസ് തീരുമാനം.

തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. അതിനാല്‍ ഇത് ചൈനയുടെ ആഭ്യന്തര വിഷയത്തിലുളള ഇടപെടലാണെന്നാണ് ഷീ സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.

Top