ഓസ്‌ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തകയെ വീട്ടുതടങ്കലിലാക്കി ചൈന

ബെയ്ജിങ്: ഓസ്‌ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തകയെ ചൈന തടവിലാക്കിയെന്ന് ആരോപണവുമായി ബന്ധുക്കള്‍. ചൈനയുടെ ദേശീയ ചാനലായ സിജിടിഎന്നിലെ മാധ്യമപ്രവര്‍ത്തക ചെങ് ലീയെ ആണ് തടവിലാക്കിയത്. മാധ്യമപ്രവര്‍ത്തകയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചെങ് ലീയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

ചെങ് ലീയ്‌ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും വീട്ടു തടങ്കലില്‍ ആണെന്നും ബന്ധുക്കള്‍ പറയുന്നു. എട്ട് വര്‍ഷമായി സിജിടിഎന്നിന്റെ വാര്‍ത്താ അവതാരകയും റിപ്പോര്‍ട്ടറുമാണ് ചെങ് ലീ. വീട്ടുതടങ്കലിലാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് കുറ്റാരോപിതരെ ആറു മാസത്തോളം പുറത്തുവിടാതെ ചോദ്യം ചെയ്യാന്‍ സാധിക്കും.

Top