ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ മാന്‍ഡരിനിലേക്ക് മാറ്റണം, ടിബറ്റില്‍ പിടിമുറുക്കി ചൈന

ബീജിംഗ്: ടിബറ്റിലെ ബുദ്ധമഠങ്ങള്‍ അവരുടെ ഗ്രന്ഥങ്ങള്‍ ടിബറ്റന്‍ ഭാഷയില്‍ നിന്ന് ചൈനയിലെ ‘പൊതുഭാഷ’ മാന്‍ഡരിനിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ചൈന ആവശ്യപ്പെട്ടു. സന്യാസിമാരോടും സന്യാസിനികളോടും അവരുടെ മാതൃഭാഷയ്ക്ക് പകരം ചൈനീസ് ഭാഷ ആശയവിനിമയത്തിനായി സ്വീകരിക്കണമെന്ന് ബീജിംഗ് നിര്‍ദ്ദേശിച്ചതായ് ക്വിങ്ഹായ് പ്രവിശ്യയില്‍ നടന്ന മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മാസം, ടിബറ്റന്‍ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ ബോധന മാധ്യമമായി ചുമത്താനുള്ള ബീജിംഗിന്റെ പദ്ധതിയെ എതിര്‍ത്ത രണ്ട് ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ ചൈനീസ് അധികൃതര്‍ തടഞ്ഞു വെച്ചിരുന്നു. ചൈനീസ് ഭാഷയില്‍ ക്ലാസ്‌റൂം നിര്‍ദ്ദേശം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ടിബറ്റന്‍ സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന് ചൈനീസ് അധികാരികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Top