ചൈന ഓപ്പണ്‍; രണ്ടാം റൗണ്ടില്‍ പ്രവേശിച്ച് ഇന്ത്യയുടെ പി വി സിന്ധു

pv sindu

ചൈന ഓപ്പണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച് ഇന്ത്യന്‍ താരം പിവി സിന്ധു. അര മണിക്കൂറില്‍ താഴെ മാത്രം നീണ്ട മത്സരത്തില്‍ റഷ്യന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-13, 21-19.

അതേസമയം വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി കൂട്ടുകെട്ട് പൊരുതി കീഴടങ്ങുകയായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 69 മിനുട്ട് നീണ്ട മത്സരത്തിനു ശേഷം ജപ്പാന്‍ ജോഡികളോട് ടീം 19-21, 21-15, 17-21 എന്ന സ്‌കോറിനു പരാജയപ്പെട്ടു.

Top