ചൈന ഓപ്പണ്‍; ഇന്ത്യയുടെ പി വി സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

pv-sindhu-and-k-srikanth

ചൈന ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. 45 മിനുട്ട് നീണ്ട മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 10-21, 21-9, 21-9.

ഇന്ത്യയുടെ പിവി സിന്ധു തായ്‌ലാന്‍ഡിന്റെ ബുസാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയത്. സ്‌കോര്‍: 21-12, 21-15.

Top