ചൈന ഓപ്പണ്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍; ശ്രീകാന്ത് രണ്ടാം റൗണ്ടില്‍

ചൈന ഓപ്പണ്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. അതേസമയം, മലയാളി കൂടിയായ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായി. ഫ്രഞ്ച് താരം ലൂക്കാസ് കോര്‍വിയെ 21-12, 21-16 എന്ന സ്‌കോറിനാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്.

35 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ എതിരാളിക്ക് ഒരവസരത്തിലും ശ്രീകാന്ത് ഭീഷണിയാകാനായില്ല. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയാണ് ശ്രീകാന്തിന്റെ എതിരാളി. അതേസമയം, പ്രണോയ് ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജൊനാഥന്‍ ക്രിസ്റ്റിയോട് 11-21, 14-21 എന്ന സ്‌കോറിന് തോറ്റു.

Top