ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: ശ്രീകാന്ത് പുറത്തായി

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ചാമ്പ്യന്‍ ഇന്ത്യയുടെ കെ.ശ്രീകാന്ത് പുറത്തായി. ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെന്റോ മൊമൊട്ടയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ശ്രീകാന്ത് തോറ്റു. സ്‌കോര്‍: 21-9, 21-11.

തകര്‍പ്പന്‍ കളി പുറത്തെടുത്ത ജാപ്പനീസ് താരത്തിന് മുന്നില്‍ ശ്രീകാന്തിന് മറുപടിയുണ്ടായില്ല. പൊരുതാന്‍ അവസരം പോലും നല്‍കാതെയാണ് ശ്രീകാന്തിനെ മൊമൊട്ട മുട്ടുകുത്തിച്ചത്. വനിതാ വിഭാഗത്തില്‍ പി.വി.സിന്ധു ഇന്ന് മത്സരിക്കുന്നുണ്ട്.

Top