ചൈന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്; കരോലിന മാരിന് കിരീടം

ചൈന ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി കരോലീന മാരിന്‍. കലാശപ്പോരാട്ടത്തില്‍ തായ്പേയി താരം തൈ സൂ യിങിനെയാണ് കരോലിന തോല്‍പ്പിച്ചത്.

ഒരിടവേളയ്ക്കുശേഷം കോര്‍ട്ടിലിറങ്ങിയ കരോലീന ഈ കിരീട നേട്ടത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് കരോലീന മാരിന്‍ വിശ്രമത്തിലായിരുന്നു.

ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനുശേഷമാണ് കരോലിന തൈ സൂ യിങിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍- 14-21, 21-17, 21-18.

Top