ചൈനാ സന്ദര്‍ശനത്തില്‍ പിരിമുറുക്കമുള്ളപോലെ; മോദിയെ പരിഹസിച്ച് രാഹുലിന്റെ ട്വീറ്റ്

modi_rahul

ന്യൂഡല്‍ഹി: ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ പരിഹാസവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘നിശ്ചിത അജണ്ട’കളില്ലാതെയുള്ള മോദിയുടെ ചൈനാ സന്ദര്‍ശനത്തില്‍ പിരിമുറുക്കമുള്ളതുപോലെയാണ് അദ്ദേഹം കാണപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ഇത്തരത്തില്‍ രാഹുലിന്റെ പരിഹാസം. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി, നിശ്ചിത അജണ്ടകളില്ലാതെ താങ്കള്‍ നടത്തുന്ന ചൈന സന്ദര്‍ശനത്തിന്റെ ടിവി ദൃശ്യങ്ങളില്‍ നിന്ന് താങ്കള്‍ പിരിമുറുക്കത്തോടെയാണ് കാണപ്പെടുന്നത്. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Top