ഇന്ത്യയ്‌ക്കെതിരെ ജാഗ്രതയോടെ ചൈനയുടെ പുതിയ വൈദ്യുത കാന്തിക മിസൈലുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന റോക്കറ്റ് പരീക്ഷണങ്ങള്‍ ചൈന നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി ചൈന വൈദ്യുതകാന്തിക സാങ്കേതികത ഉപയോഗിച്ചുള്ള റോക്കറ്റ് പീരങ്കികള്‍ വികസിപ്പിച്ചതായി സര്‍ക്കാരിന് കീഴിലുള്ള ഗ്ലോഭല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തെക്കുപടിഞ്ഞാറന്‍ പീഠഭൂമിയിലെ അതിര്‍ത്തി പ്രദേശത്തുണ്ടായ സംഭവമാണ് പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഡോക്ലാനമിനെ പരോക്ഷമായി പരാമിര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്.

വെടിമരുന്ന് ഉപയോഗിച്ചുള്ള പീരങ്കികള്‍ ഉയര്‍ന്ന സമതലങ്ങളില്‍ പരാജയപ്പെടാറുണ്ട്. എന്നാല്‍ ഇലക്ട്രോ മാഗ്‌നറ്റിക് പീരങ്കിയ്ക്ക് ഈ പ്രശ്നമില്ല. വെടിമരുന്നിന് പകരം വൈദ്യുത കാന്തിക ശക്തിയാണ് ആയുധങ്ങള്‍ തൊടുക്കുന്നതിനായി ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. ഇത് ആയുധങ്ങള്‍ സുഗമമായി പറക്കുന്നതിനും കൃത്യമായി ലക്ഷ്യത്തില്‍ പതിക്കുന്നതിനും സഹായിക്കുന്നു. ചൈനയുടെ സാങ്കേതിക രംഗത്തെ കു്തിപ്പ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുക.

Top