ചൈനയെ കണ്ണീരിലാഴ്ത്തിയ നാൻജിംഗ് കൂട്ടക്കൊല ; 80-ാം വാർഷികം അനുസ്മരിച്ച് രാജ്യം

ബെയ്‌ജിംഗ് : ചരിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ലോകത്തിലാദ്യമായി പ്രപഞ്ചത്തിൽ സർവ്വനാശം വിധക്കാൻ ശേഷിയുള്ള അണുബോംബ് എന്ന മാരകായുധം പരീക്ഷിച്ച ഒരു ചരിത്രം നമ്മൾക്കറിയാം.

ജപ്പാൻ എന്ന രാജ്യത്തെ അടിമുടി ഇല്ലാതാക്കിയ അണുബോംബ് ലക്ഷ കണക്കിന് പേർക്ക് ജീവൻ നഷ്ടമായി, കൂടുതൽ പേർ ജീവച്ഛവമായി, ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ചാരകൂമ്പാരമായി, ഇതെല്ലാം നാം അറിയുന്ന നാം പഠിച്ച ചരിത്രം.

എന്നാൽ ഇതിന് മുൻപ് ഒരു ചരിത്രമുണ്ട്. അതിന്റെ ഓർമ്മയിലാണ് ചൈന ഇപ്പോൾ. ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളിൽ ഒരംഗമായിരുന്ന ജപ്പാൻ നടത്തിയ അതിക്രൂരമായി ഞെട്ടിപ്പിക്കുന്ന ഓർമ്മകളിലാണ് ചൈന.

ചൈനാ-ജപ്പാൻ യുദ്ധത്തിൽ നാൻജിംഗ് കീഴടക്കിയ ജപ്പാനീസ് സൈന്യം നടത്തിയ കൂട്ടക്കൊലകളും കൂട്ടബലാത്സംഘവുമാണ് നാൻജിംഗ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്.

എത്രത്തോളം വളർന്നുവെങ്കിലും ചൈനയുടെ വേദനയുടെ ഭാഗമാണ് നാൻജിംഗ് കൂട്ടക്കൊല. അന്ന് മുതൽ രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുത ചരിത്രത്തിന്റെ ഭാഗമാണ്.

കിഴക്കൻ നഗരത്തിലെ ഇരകളുടെ സ്മാരകത്തിൽ പ്രസിഡന്റ് സി ജിൻപിംഗ് പൂക്കൾ അർപ്പിച്ചു. സമാധാനത്തിന്റെ സൂചനയായി ആകാശത്തേയ്ക്ക് സൈന്യം പ്രാവുകളെ പറത്തി വിട്ടു.

അച്ചുതണ്ടു ശക്തികളായി ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങൾ ത്രിശക്തി ഉടമ്പടിയിൽ ഒപ്പു വെച്ചതുമുതൽ ഇവർ കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു.

സർവനാശം നാശം വിധച്ചു ജർമനിയും , ഇറ്റലിയും, ജപ്പാനും മുന്നേറി . നാസി പടയെക്കാൾ അതിക്രൂരന്മാരയ ജപ്പാൻ നാൻജിംഗ് കീഴടക്കുകയും യുദ്ധത്തടവുകാരെ ജീവനോടെ കുഴിച്ചുമൂടുകയും, സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗത്തിനു ഇരയാക്കുകയും കൊന്നു തള്ളൂകയും ചെയ്തു.

1937 ഡിസംബർ 13 ന് നാൻജിംഗിന്റെ തലസ്ഥാനമായ നാസിങിൽ പ്രവേശിച്ച് ആറ് ആഴ്ചകളായി ജപ്പാൻ നടത്തിയ ഈ അതിഭീകരമായ ക്രൂരതകളിൽ ചൈനയുടെ കണക്കുകൾ പ്രകാരം 300,000 ജനങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ സൈനികരും ഉൾപ്പെടും.

ലോക ശക്തികളായ ഇരു രാജ്യങ്ങളും നിലവിൽ ശത്രുത നിൽക്കുന്നത് ഈ കാരണത്തിലാണ്. ജപ്പാൻ നടത്തിയ ക്രൂരതയുടെ കണക്കുകൾ നിലവിലെ കണക്കുകളേക്കാൾ കൂടുതലാണെന്നും ചൈന വ്യക്തമാക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ, ചരിത്രപരമായ പ്രശ്നങ്ങൾ വീണ്ടും ഉയർന്നുവരികയാണ് എന്ന് പെക്കിംഗ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് വിദഗ്ദ്ധനായ ലിയാങ്ങ് യുൻസിയങ് പറഞ്ഞു

യുദ്ധത്തിന്റെ നെറുകയിൽ നിന്ന ജപ്പാൻ 1941 ഡിസംബർ 7-ന് അമേരിക്കൻ ഐക്യനാടുകളിൽ ആക്രമണം നടത്തി രണ്ടാം ലോകമഹായുദ്ധത്തിൽ ഉൾപ്പെടാതെ നിന്ന അമേരിക്കയെ യുദ്ധ മുഖത്തിലേയ്ക്ക് എത്തിച്ചു.

പിന്നീട് നടന്നത് ജപ്പാന്റെ കറുത്ത ദിനങ്ങളായിരുന്നു. ശക്തമായ രീതിയിൽ അമേരിക്ക തിരിച്ചടിച്ചു. അതിന്റെ ഫലമാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഹിരോഷിമ- നാഗസാക്കി അണുബോംബ് ആക്രമണം.

റിപ്പോർട്ട് : രേഷ്മ പി.എം

Top